മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'; റിലീസിങ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com 28.02.2021) മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിങ് തീയതി പ്രഖ്യാപിച്ചു. മെയ് മൂന്നിന് ചിത്രം റിലീസാകും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയാണ്. 2020 മാര്‍ചില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു.
മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ. റോയ് സി ജെ, സന്തോഷ് ടി കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍ ആണ്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Mohanlal's Marakkar Arabikadalinte Simham; Release date announced