പുല്‍വാമ ഭീകരാക്രമണം പ്രമേയമാക്കിയ 'ആതംഗ്' ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
Jun 22, 2019, 20:16 IST
ബേക്കല്‍: (www.kasargodvartha.com 22.06.2019) പുല്‍വാമ ഭീകരാക്രമണം പ്രമേയമാക്കിയ 'ആതംഗ്' ഹൃസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുല്‍വാമയിലെ ധീരജവാന്‍മാരുടെ പാവന സ്മരണയ്ക്ക് മുന്‍നിര്‍ത്തി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ തീരദേശമായ ബേക്കല്‍ കോട്ടയും സമീപ മത്സ്യത്തൊഴിലാളി ഗ്രാമവും ആണ് ചിത്രത്തിന്റെ പശ്ചാത്തലം.
ഹ്രസ്വ ചലച്ചിത്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നത് ഇതിലെ കഥാപാത്രങ്ങളൊക്കെ തന്നെ കാസര്‍കോട്ടെ ഗ്രാമങ്ങളിലുള്ള മത്സ്യത്തൊഴിലാളികളും മറ്റ് ആളുകളുമാണെന്നതാണ്. ബംഗാളില്‍ നിന്നും ഒറീസയില്‍ നിന്നും കേരളത്തിലെ തൊഴിലിടങ്ങളിലെത്തുന്നവര്‍ക്കിടയില്‍ നിന്നും തീവ്രവാദ ബന്ധത്തിന്റെ ചരട് അവസാനിക്കുന്നത് പാകിസ്ഥാനിലാണെന്നാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജയകുമാര്‍ നീലാംബരി ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാന്‍ കൊല്ലം, എഡിറ്റിംഗ് പ്രശാന്ത് കൊല്ലം.
നേരത്തെ അബ്ദു എന്ന ഹ്രസ്വ ചലച്ചിത്രത്തിന് പൂനെ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ ഹ്രസ്വ ചലച്ചിത്രത്തിലെ തിരക്കഥാകൃത്തായിരുന്നു ജയകുമാര്‍ നീലാംബരി. ഓഗസ്റ്റ് 15ന് യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം ചിത്രത്തിന്റെ റിലീസ് നടത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സുലൈമാന്‍, സിദ്ദീഖ് ചേരങ്കൈ, വിനീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Film, Entertainment, Cinema, Cherangai,Athang teaser released
< !- START disable copy paste -->