city-gold-ad-for-blogger

പാര്‍വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാര്‍ച് 12ന് തീയറ്ററുകളിലേക്ക്

കൊച്ചി: (www.kasargodvartha.com 10.02.2021) പാര്‍വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാര്‍ച് 12ന് തീയറ്ററുകളിലേക്ക്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയാണ്. 

ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്റെ എല്ലാ ചേരുവകളും അടങ്ങിയതാണ് 'വര്‍ത്തമാനം' എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറയുന്നു. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

പാര്‍വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാര്‍ച് 12ന് തീയറ്ററുകളിലേക്ക്

ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം- സിദ്ധാര്‍ത്ഥ് ശിവ, നിര്‍മാണം - ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പിആര്‍ഒ - പി ആര്‍ സുമേരന്‍.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, 'Varthamanam' starring Parvathy Thiruvothu will be released on March 12

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia