city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ സിനിമാ ലൊക്കേഷന്‍ ഇനി ഓര്‍മ; 85 വര്‍ഷം മുമ്പ് പണിത പുതിയവളപ്പ് തറവാട് പൊളിച്ചുനീക്കുന്നു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 20.12.2016) സിനിമക്കാരുടെ ഇഷ്ടഭവനമായ പുതിയവളപ്പ് തറവാട് പൊളിച്ചുനീക്കുന്നു. കോട്ടച്ചേരി ടൗണില്‍ പുതിയവളപ്പില്‍ ഏതാണ്ട് 85 വര്‍ഷം മുമ്പ് പണിത തറവാട് കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങി. നഗരത്തിലെ ഏറ്റവു വലിയ കെട്ടിടമാണ് ഇത്. മോഹല്‍ലാല്‍ അഭിനയിച്ച വടക്കുംനാഥന്‍, ഫഌഷ് തുടങ്ങി കാസര്‍കോട്ടെ നിരവധി സിനിമ ലൊക്കേഷനുകള്‍ക്ക് വേദിയായിരുന്നു ഈ തറവാട്.

പൊതുകാര്യ പ്രശസ്തന്‍ ചന്തു നമ്പ്യാരാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. മകന്‍ കെ ജി നമ്പ്യാരും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഒരേക്കര്‍ സ്ഥലത്ത് വിസ്തൃതവും ആകര്‍ഷവുമായ കെട്ടിടമാണ് ഇവിടെ ഉയര്‍ന്ന് വന്നത്. പഴയ വാസ്തുശില്‍പ്പത്തോടെയാണ് കെട്ടിടം തലയുയര്‍ത്തി നിന്നത്.

കാസര്‍കോട്ടെ സിനിമാ ലൊക്കേഷന്‍ ഇനി ഓര്‍മ; 85 വര്‍ഷം മുമ്പ് പണിത പുതിയവളപ്പ് തറവാട് പൊളിച്ചുനീക്കുന്നു


ഈ തറവാട് കെട്ടിടത്തില്‍ കെ ജി നമ്പ്യാരുടെ ഭാര്യ ദാക്ഷ്യായണിയും മകന്‍ അജയ്കുമാറും, ഭാര്യ സന്ധ്യയും ഇവരുടെ മകനും മരുമക്കളുമായിരുന്നു താമസം. ദാക്ഷ്യായണി അമ്മയും അജയും കുടംബവും ഇപ്പോള്‍ മാവുങ്കാല്‍ മൂലക്കണ്ടത്തിനടുത്ത മണ്ണട്ടയിലാണ് താമസം. തറവാട്  തിങ്കളാഴ്ച രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങി. ഏതാണ്ട് മുപ്പത്തിയഞ്ചോളം തൊഴിലാളികളാണ് കെട്ടിടം പൊളിച്ച് നീക്കാനുള്ള പ്രവര്‍ത്തയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ലക്ഷ്മി നഗര്‍ സ്വദേശി രഘുവിന്റെ ഉടമസ്ഥതയിലുള്ള ചീരാസ് ബില്‍ഡേഴ്‌സാണ് കെട്ടിടം പൊളിച്ച് നീക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ വളപ്പ് തറവാടിന് ഒരുപാട് ചരിത്രങ്ങളുണ്ട്. വളരേയെറെ വിസ്തൃതിയുള്ള കെട്ടിടം പൊളിച്ച് നീക്കാന്‍ ഏറെ ദിവസം വേണ്ടിവരും. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്.

Keywords:  Kerala, kasaragod, Cinema, Film, Kanhangad, Clash, Mohanlal, Shooting, Location, Cheeras Builders, Puthiyavalappu Tharavadu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia