city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവില്‍ കാത്തിരിപ്പിന് വിരാമമായി, മുറുക്കിച്ചുവപ്പിച്ച ചുണ്ടും ക്ലീന്‍ഷേവ് ചെയ്ത മുഖവുമായി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അവതരിച്ചു, ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി, ലാലിനെ അഭിനന്ദിച്ച് സ്റ്റൈല്‍ മന്നനും

കൊച്ചി: (www.kasargodvartha.com 13/12/2017) കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ഒടിയന്‍മാണിക്യനായി മോഹന്‍ലാല്‍ അവതരിച്ചു. സ്വന്തം ഫെയ്ബുക്ക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി മോഹന്‍ലാല്‍ എത്തിയത്. മുറുക്കിച്ചുവപ്പിച്ച ചുണ്ടും ക്ലീന്‍ഷേവ് ചെയ്ത മുഖവുമായി മാണിക്യനായാണ് മോഹന്‍ലാല്‍ അവതരിച്ചത്.

മുപ്പത് വയസ്സുകാരനായി ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മുപ്പതുകാരന്‍മാണിക്യനായി മോഹന്‍ലാലിനെ മാറ്റാന്‍ ഗ്രാഫിക്‌സിന്റെ സഹായം തേടില്ലെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തടി കുറച്ച് മാണിക്യനാവുന്നതിന് മോഹന്‍ലാലിനെ മാറ്റാന്‍ ഫ്രാന്‌സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പഴയ ലാലേട്ടനായി മോഹന്‍ലാല്‍ തിരിച്ചുവരുമെന്ന് സംവിധായകന് ശ്രീകുമാര്‍ പറഞ്ഞതോടെ ലാലേട്ടന്റെ ആ ലുക്ക് കാണാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

ഒടുവില്‍ കാത്തിരിപ്പിന് വിരാമമായി, മുറുക്കിച്ചുവപ്പിച്ച ചുണ്ടും ക്ലീന്‍ഷേവ് ചെയ്ത മുഖവുമായി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അവതരിച്ചു, ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി, ലാലിനെ അഭിനന്ദിച്ച് സ്റ്റൈല്‍ മന്നനും

പുത്തന്‍ഭാവത്തിലുള്ള ലാലേട്ടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. എന്നാല്‍ അത് ലാലേട്ടന്‍ തന്നെയാണോ എന്ന സംശയത്തിലായിരുന്ന ആരാധകര്‍. ഈ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി പതിനെട്ട് കിലോ കുറച്ച് കൂടുതല്‍ ചെറുപ്പമായാണ് ലാലേട്ടന്‍ എത്തിയിരിക്കുന്നത്. അതേ സമയം ഒടിയന്റെ ടീസര്‍ കണ്ട് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ലാലേട്ടനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തിലേക്ക് എന്നെ വീണ്ടും എത്തിച്ചതിന്. ഈ മാണിക്യന്, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ. മാണിക്യന്‍ പറയുന്നു. ടീസര്‍ പുറത്തിറങ്ങി മിനുറ്റുകള്‍ക്കകം പന്ത്രണ്ടായിരത്തിലധികം ഷെയറുകളും ഇരുപത്തിയേഴായിരത്തിലധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നത് ഒന്നു മാത്രമാണ് ഇനി ഒടിയന്റെ നാളുകള്‍....

ഒടിയന്റെ മൂന്നാംകട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Social-Media, Top-Headlines, Teasor,Video, Mohanlal, Odiyan Teasor released 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia