Young man found | കാറുമായി പോയ ശേഷം കാണാതായ യുവാവിനെ സിനിമാ തിയേറ്ററിനുള്ളിൽ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തി
Jun 16, 2022, 18:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കാറുമായി പോയ ശേഷം കാണാതായ യുവാവിനെ സിനിമാ തിയേറ്ററിനുള്ളിൽ എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. വെള്ളിക്കോത്ത് ആലിങ്കാൽ സ്വദേശി സുജേഷിനെ (32) യാണ് പയ്യന്നൂർ ശാന്തി ടാകീസിൽ കണ്ടെത്തിയത്.
മാവുങ്കാലിലെ സൂപർ മാർകറ്റിലെ പാർട്ണറായ യുവാവിനെ കാണാതായത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്.
കാർ തീയേറ്ററിന് സമീപം പാർക് ചെയ്ത നിലയിൽ കണ്ടെത്തി. സുജേഷിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മൊഴിയെടുക്കാനായി ആശുപത്രിയിലെത്തിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Man, Hospital, Health, Treatment, Cinema, Police, Investigation, Young man found in critical condition.
< !- START disable copy paste -->