city-gold-ad-for-blogger

തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ല: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: (www.kasargodvartha.com 30.11.2021) തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതേസമയം പ്രോടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി വ്യക്തമാക്കി. ഒമിക്രോണ്‍ ഭീഷണി സര്‍കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. തീയേറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തീയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. 

തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ല: മന്ത്രി സജി ചെറിയാന്‍

കോവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തീയേറ്ററുകളിലെ 50% സീറ്റിങ് കപാസിറ്റിയാണ്. 

Keywords: Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Minister, COVID-19, Health, Won't allow people to full seats in theaters: Minister Saji Cherian

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia