city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാള സിനിമയില്‍ വനിത സംഘടന; മഞ്ജുവും റിമയും തലപ്പത്ത്

തിരുവനന്തപുരം: (www.kasargodvartha.com 19.05.2017) മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ സംഘടന വരുന്നു. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്നാണ് സംഘടനയുടെ പേര്. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍ എന്നിവരടക്കമുളളവരാണ് സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളുടെ സംഘടന ഇതാദ്യമാണ്. മലയാള സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൂട്ടായ്മ എന്ന ആശയത്തില്‍നിന്നാണ് സംഘടന രൂപംകൊണ്ടത്. ഏതെങ്കിലും നിലവിലുളള സംഘടനയ്ക്ക് ബദലോ അവര്‍ക്കെതിരെയുളള പ്രതിഷേധമോ അല്ല പുതിയ സംഘടന. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുകയും അവ പരിഹരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.

 മലയാള സിനിമയില്‍ വനിത സംഘടന; മഞ്ജുവും റിമയും തലപ്പത്ത്

അമ്മ, ഫെഫ്ക, മാക്ട തുടങ്ങി മറ്റേതെങ്കിലും സംഘടനയില്‍ അംഗങ്ങളായിട്ടുളളവര്‍ക്ക് പുതിയ സംഘടനയില്‍ അംഗമാകുന്നതിന് തടസമില്ല. മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയെ കാണാന്‍ സിനിമാ രംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് പുതിയ സംഘടനയെക്കുറിച്ചുളള ആലോചനകള്‍ തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cinema, Women, Attack, News, Kerala, Actress, Women artists of Malayalam cinema float new organisation, meet Kerala CM Vijayan to raise safety issuse.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia