ദിലീപ്-റാഫി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്നു 'വോയ്‌സ് ഓഫ് സത്യനാഥന്‍'; ഫസ്റ്റ് ലുക് പോസ്‌റ്റെര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 01.11.2021) ദിലീപ്-റാഫി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്നു 'വോയ്‌സ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്‌റ്റെര്‍ പുറത്ത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് പോസ്റ്റെര്‍ പുറത്തുവിട്ടത്. ദിലീപും ജോജു ജോര്‍ജും വളരെ സന്തോഷത്തില്‍ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രം പോസ്റ്ററില്‍ കാണാം.
ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അലന്‍സിയര്‍ ലോപസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍: ശമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, മേകെപ്: റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍: മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, സ്റ്റില്‍സ്: ഷാലു പേയാട്, പിആര്‍ഒ: പി ശിവപ്രസാദ്, ഡിസൈന്‍: ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Poster, 'Voice of Satyanathan'; First look poster released







