തനി കാസര്‍കോടന്‍ രീതിയില്‍ ഒരു സിനിമ; വിനു കോളിച്ചാലിന്റെ 'ബിലാത്തികുഴല്‍' ഒടിടിയിലൂടെ റിലീസ് ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 04.03.2022) തനി കാസര്‍കോടന്‍ രീതിയില്‍ വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത 'ബിലാത്തികുഴല്‍' എന്ന സിനിമ മൂവിസൈന്റ്‌സ് ഒടിടിയിലൂടെ റിലീസ് ചെയ്തു. കാസര്‍കോട് നിന്ന് നിരവധി സിനിമകള്‍ ഇതിന് മുന്‍പ് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും തനി കാസറകോടിന്റ ഭൂപ്രകൃതിയും, സംസ്‌കാരവും, ഭക്ഷണരീതികളും ബിലാത്തികുഴലില്‍ നമ്മള്‍ക്ക് കാണാന്‍ പറ്റും.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും കാസര്‍കോടിലെ നാട്ടിന്‍പുറത്തും പരിസരത്തുമുള്ളവരാണ്. പുതിയതായി ക്യാമറയ്ക്ക് മുന്നിലെത്തിയ 70 വയസിന് മുകളില്‍ പ്രായമുള്ള തമ്പായിയമ്മ മോനാച്ചയും ആദ്യമായി തിരശ്ശീലയ്ക്ക് മുന്നിലെത്തിയ പകപ്പൊന്നുമില്ലാതെ നന്നായി കസറി. ബാലന്‍ കാടകം, കെപിഎസി ഹരിദാസ് കുണ്ടംകുഴി, സഞ്ജയ്, അനീഷ് കുറ്റിക്കോല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുഅഭിനേതാക്കള്‍.
2018 ലെ IFFK ല്‍ മികച്ച മലയാള സിനിമയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡായ കെ ആര്‍ മോഹനന്‍ അവാര്‍ഡ്, 2018 ല്‍ FFSI ഫെസ്റ്റിവലില്‍ ബെസ്റ്റ് മലയാളം സിനിമയ്ക്കുള്ള ജോണ്‍ എബ്രഹാം അവാര്‍ഡ്, കൂടാതെ Jio MAMI മുംബൈ ഫിലിം ഫെസ്റ്റിവല്‍, NFDC ഫിലിം ബസാര്‍, കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ സംവിധായകന്‍ വിനു കോളിച്ചാല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
വിജെ സിനിമാസിന്റെ ബാനറില്‍ ജോസഫ് എബ്രഹാം ആണ് ചിത്രം നിര്‍മിച്ചത്. സിനിമാടോഗ്രാഫ് രാം രാഘവ്. ചിത്രത്തിന്റെ എഡിറ്റിംഗ് ഷിജു നൊസ്റ്റാള്‍ജിയ.
Keywords: News, Kerala, State, Kasaragod, Cinema, Entertainment, Business, Social-Media, Technology, Top-Headlines, Vinu Kolichal's 'Bilathikuzhal' released through OTT