city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്ത്, ആ സ്‌ക്രിപ്റ്റ് എടുത്ത് ദൂരെ കളയാന്‍ അച്ഛന്‍ പറഞ്ഞു: വിനീത് ശ്രീനിവാസന്‍

കൊച്ചി: (www.kasargodvartha.com 31.12.2021) ഗായകനായും നടനായും സംവിധായകനായും മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് വിനീത് ശ്രീനിവാസന്‍. നിവിന്‍ പോളിയുടെ കരിയറിലെ നിര്‍ണായക വഴിത്തിരിവായ 'തട്ടത്തിന്‍ മറയത്ത്' വിനീതാണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ താന്‍ ആദ്യം കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നു എന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാടിക്ക് മുമ്പ് താനൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നുവെന്നും വിനീത് പറയുന്നു.

ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്ത്, ആ സ്‌ക്രിപ്റ്റ് എടുത്ത് ദൂരെ കളയാന്‍ അച്ഛന്‍ പറഞ്ഞു: വിനീത് ശ്രീനിവാസന്‍

'ദുല്‍ഖറിനോട് എപ്പോഴും സംസാരിക്കാറുണ്ട്. ദുല്‍ഖറുമായി ഒരു പ്രോജക്ട് ഏകദേശം പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോയിട്ടുണ്ട്. പക്ഷേ ഭാവിയില്‍ ചെയ്യാനായിട്ട് ചര്‍ചകള്‍ നടത്താറുണ്ട്. ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരു കഥ ചെന്ന് പറയുന്നത് ദുല്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖറും സിനിമയില്‍ വന്നിട്ടില്ല, ഞാനും സംവിധാനം ചെയ്തിട്ടില്ല.

മലര്‍വാടിക്കും മുമ്പ് ഞാനൊരു സ്‌ക്രിപ്റ്റ് ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെകന്‍ഡ് ഹാഫ് റീവര്‍ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനിടെ ആ സ്‌ക്രിപ്റ്റ് ഞാന്‍ അച്ഛന് വായിക്കാന്‍ കൊടുത്തു. അച്ഛനത് ഇഷ്ടമായില്ല. എടുത്ത് ദൂരെ കളയാന്‍ പറഞ്ഞു. അന്ന് ആ പടം ദുല്‍ഖര്‍ നിര്‍മിച്ചിരുന്നെങ്കില്‍ കടക്കാരനായി പോകുമായിരുന്നു. അതിനുശേഷം ഞാന്‍ എഴുതിയ തിരക്കഥയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റേത്' - വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ഹൃദയമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഹൃദയം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Vineeth Sreenivasan share his first movie making experience with Dulquer salman

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia