ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ഫോറന്‍സിക് ബോളിവുഡിലേക്ക്; നായകനായി വിക്രാന്ത് മസോ
കൊച്ചി: (www.kasargodvartha.com 15.12.2020) ടൊവിനോ തോമസ് നായകനായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ഫോറന്‍സിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസോയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന നായക കഥാപാത്രം. ഏറെ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ് ഫോറന്‍സിക്. അതേസമയം മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Vikrant Massey to feature in Hindi remake of Malayalam thriller Forensic