city-gold-ad-for-blogger

മോളിവുഡില്‍ ചുവടുവെക്കാനൊരുങ്ങി വിജയ് സേതുപതി: ആദ്യ സിനിമ ജയറാമിന്റെ മാക്രോണി മത്തായി

ചെന്നൈ: (www.kasargodvartha.com 20.04.2019) കോളിവുഡില്‍ മാത്രമല്ല മോളിവുഡിലും ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റാണ്. വളരെയധികം ആരാധകര്‍ അദ്ദേഹത്തിന് മലയാളത്തിലുണ്ട്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ തൃഷ, വിജയ് സേതുപതി ചിത്രമായ 96 കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ പുറത്തുവന്ന സൂപ്പര്‍ ഡീലക്‌സും മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. വിജയ് സേതുപതി മലയാളത്തില്‍ ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മാക്രോണി മത്തായിയിലാണ് താരം അതിഥി വേഷത്തിലെത്തുന്നത്.

വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എത്ര ചിത്രങ്ങള്‍ പുറത്തു വന്നാലും താരത്തെ കാണുമ്പോള്‍ ആദ്യം മലയാളികളുടെ മനസില്‍ ഓടിയെത്തുക 96 ലെ റാമിനെയാണ്. മലയാളത്തിലെത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. 96 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കുറെ ആരാധകര്‍ ഉണ്ടായി എന്നു കേട്ടിരുന്നു. അത് ഒരിക്കലും നശിക്കരുതെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എനിക്ക് മലയാളം ചിത്രം ചെയ്യാനായില്ലെങ്കിലോ എന്ന പേടി തനിക്ക് വല്ലാതെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സസൂക്ഷ്മതയോടെയാണ് താന്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലേയ്ക്ക് കടന്നു വന്നതെന്നും താരം പറഞ്ഞു.

മോളിവുഡില്‍ ചുവടുവെക്കാനൊരുങ്ങി വിജയ് സേതുപതി: ആദ്യ സിനിമ ജയറാമിന്റെ മാക്രോണി മത്തായി

മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ വിജയ് സേതുപതിയായിട്ട് തന്നെയാണ് താന്‍ എത്തുന്നത്. തമിഴ് ഭാഷ തന്നെയാണ് ചിത്രത്തില്‍ സംസാരിക്കുന്നതും. തന്റെ അഭിനയ ജീവിതത്തിലെ മനോഹരമായൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. സ്‌നേഹം സംസാരിക്കുന്ന കഥയാണ് മാര്‍ക്കോണി മത്തായി എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ പ്രതിഭാശാലികളുടെ സംഘമമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടേയ്ക്കുള്ള ചുവട് വയ്പ്പ് അല്‍പം ഭയത്തോടെയാണെന്നും വിജയ് സേതുപതി പറഞ്ഞു.

നല്ല ചിത്രങ്ങളാണ് മലയാളത്തില്‍ അധികവും പിറവി എടുക്കാറുളളത്. അതില്‍ മോളിവുഡ് പ്രവേശനം അല്‍പം പേടിയുണ്ടാക്കിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുടെ ആദ്യ ചിത്രം ജയറാമിനൊപ്പമാണ്. ഇതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ സീനിയര്‍ നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സീനിയേഴ്‌സാണ് സിനിമ രംഗത്തെ ആദ്യ പാഠം. അവരെ കണ്ടു പഠിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതെന്നും വിജയ് സേതുപതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Film, Cinema, Entertainment, Malayalam, Vijay Sethupathi, Jayaram, Vijay Sethupathi In Mollywood.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia