ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി; കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച് മീനാക്ഷി
കൊച്ചി: (www.kvartha.com 18.10.2021) അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു മൂന്നുവയസുകാരിയായ മഹാലക്ഷ്മിയുടെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്.
ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Vidyarambham, Mahalakshmi, Dileep, Kavya Madhavan, Meenakshi, Vidyarambham of Mahalakshmi, daughter of Dileep and Kavya Madhavan; Meenakshi holding her baby sister close