വിദ്യാ ബാലന് പ്രധാന കഥാപാത്രമായി എത്തുന്ന 'ഷേര്‍ണി'യുടെ ടീസര്‍ പുറത്തിറങ്ങി; ചിത്രം ആമസോണ്‍ പ്രൈമില്‍
മുംബൈ: (www.kasargodvartha.com 31.05.2021) നടി വിദ്യാ ബാലന് പ്രധാന കഥാപാത്രമായി എത്തുന്ന 'ഷേര്‍ണി'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ആമസോണ്‍ പ്രൈമില്‍ അടുത്ത മാസം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫോറസ്റ്റ് ഓഫീസറായാണ് ബോളിവുഡ് താരം വിദ്യാ ബാലന് എത്തുന്നത്. അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസാണ് നിര്‍മിക്കുന്നത്.
ഷാറദ് സക്സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇലാ അര്ജുന്, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷേര്‍ണിയുടെ ഷൂടിംങ് നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് വീണ്ടും ഷൂടിംങ് ആരംഭിച്ചത്.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Sherni, Vidya Balan, Teaser, Video, Vidya Balan’s 'Sherni' teaser released