ദൃശ്യം 2 തെലുങ്കിലേക്ക് റീമേക് ചെയ്യാനൊരുങ്ങുന്നു; വെങ്കിടേഷ് നായകനായി എത്തും
തിരുവനന്തപുരം: (www.kasargodvartha.com 19.02.2021) മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക് ചെയ്യാനൊരുങ്ങുന്നതായി റിപോര്‍ട്. ജീത്തു ജോസഫ് തന്നെയായിരിക്കും തെലുങ്കിലും സംവിധാനം. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വെങ്കിടേഷ് ആയിരിക്കും നായകനായി എത്തുക. അതേസമയം സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ദൃശ്യം ഒന്ന് തെലുങ്കിലേക്ക് റീമേക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. മീന തന്നെയാണ് നായിക. ആശ ശരത്ത് അഭിനയിച്ച വേഷം നദിയ മൊയ്തു ചെയ്തു. എസ്തര്‍ അനിലും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Cinema, Entertainment, Actor, Venkatesh to start shooting Telugu remake of 'Drishyam 2'