Varun Dhawan | 'ചെവിയുടെ ബാലന്‍സിങ് പ്രശ്‌നമാണ്'; താന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നത്തെ കുറിച്ച് നടന്‍ വരുണ്‍ ധവാന്‍
മുംബൈ: (www.kasargodvartha.com) ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ താന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെയാണ് വെസ്റ്റിബുലാര്‍ ഹൈപോഫങ്ഷന്‍ കണ്ടെത്തിയതെന്നും രോഗം സ്ഥിരീകരിച്ചതോടെ വിശ്രമിക്കാന്‍ നിര്‍ബന്ധിതനായെന്നും വരുണ്‍ പറഞ്ഞു.
ചെവിയുടെ ബാലന്‍സിങ് പ്രശ്‌നമാണ് ഇതെന്ന് വരുണ്‍ പറഞ്ഞു. പെട്ടെന്ന് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെസ്റ്റിബുലാര്‍ ഹൈപ്പോഫങ്ഷന്‍ എന്ന അസുഖം വന്നാല്‍, എവിടെയായിരുന്നാലും നമുക്ക് ബാലന്‍സ് നഷ്ടപ്പെടുമെന്നും പക്ഷെ താന്‍ എന്നെത്തന്നെ ദൃഢപ്പെടുത്തി മുന്നോട്ട് കൊണ്ട് പോയെന്നും വരുണ്‍ ധവാന്‍ പറഞ്ഞു.
'എല്ലാവര്‍ക്കും അവരുടേതായ ലക്ഷ്യമുണ്ട്. ഞാന്‍ എന്റെ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. മറ്റുള്ളവര്‍ അവരുടേത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു' -നടന്‍ വ്യക്തമാക്കി. അതേസമയം ഭോഭിയയാണ് വരുണ്‍ ധവാന്റെ ഏറ്റവും പുതിയ ചിത്രം. നവംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Actor, Varun Dhawan diagnosed with Vestibular Hypofunction.