city-gold-ad-for-blogger

ബഷീറിനെ കാണാം, 2 സിനിമകളിലൂടെ; കാസര്‍കോട്ടേക്ക് വരൂ...

കാസര്‍കോട്: (www.kasargodvartha.com 18.07.2019) ബഷീര്‍ ഇല്ലാത്ത 25 ആണ്ടുകള്‍ കടന്നുപോയിട്ടും ഇവിടെയെല്ലാം ബഷീറുണ്ട്. നൂറ് ആണ്ട് തികച്ച് നൂറ്റാണ്ട് പിന്നിട്ടാലും മായാത്ത അദൃശ്യ സാന്നിധ്യമാണ് മലയാളികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍. അക്ഷര സ്നേഹികള്‍ക്ക് പുതു വായനാ സുഖം അനുഭവിപ്പിച്ച, വാക്കുകളില്‍ നിന്ന് അനേകായിരം ചിന്താ നക്ഷത്രങ്ങള്‍ ജ്വലിപ്പിച്ച എഴുത്തിന്റെ സുല്‍ത്താന്‍ മലയാളിയുടെ ഹൃദയത്തില്‍ നിന്നിറങ്ങി എവിടെപ്പോവാന്‍...?

ബഷീറിനെ കാണാം, 2 സിനിമകളിലൂടെ; കാസര്‍കോട്ടേക്ക് വരൂ...

ജൂലൈ 20ന് ശനിയാഴ്ച വൈകിട്ട് 5.30ന് പുലിക്കുന്നിലുള്ള മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് തിയേറ്ററിക്സ് ബഷീറിനെ കുറിച്ചുള്ള രണ്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. എം എ റഹ് മാന്‍ സംവിധാനം ചെയ്ത 'ബഷീര്‍ ദി മാന്‍', അനുഷ്‌ക മീനാക്ഷി സംവിധാനം ചെയ്ത 'മൈ നെയിം ഈസ് ബഷീര്‍' എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഒന്നര മണിക്കൂറാണ് രണ്ട് സിനിമയുടെയും കൂടി ദൈര്‍ഘ്യം.

ബഷീറിനെ കുറിച്ച് സംസാരിക്കാനായും ഒരു കാലഘട്ടത്തെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കാനുമായി ബഷീറിന്റെ കുറേ രസത്തരങ്ങള്‍ കണ്ട് ഹൃദയം കുലുങ്ങിച്ചിരിച്ച കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂറും, പ്രൊഫ. എം എ റഹ് മാനും പരിപാടിയില്‍ സംബന്ധിക്കും. രണ്ട് പുസ്തകങ്ങളും ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും.

ബഷീറിനെ കാണാം, 2 സിനിമകളിലൂടെ; കാസര്‍കോട്ടേക്ക് വരൂ...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Cinema, Vaikom Muhammad Basheer's cinema show in Kasaragod on July 20th
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia