city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Underworld activities | ഇടപാടുകള്‍ ഗള്‍ഫില്‍; നിയന്ത്രണം നാട്ടില്‍; കുടിപ്പകയില്‍ കൊല്ലും കൊലയ്ക്കും കണക്കില്ല; സിദ്ദീഖിന്റെ കൊലപാതകം ഒടുവിലത്തേത്; മമ്മുട്ടിയുടെ 'പുത്തന്‍ പണം' സിനിമയ്ക്ക് വിഷയമായതും കാസര്‍കോട്ടെ അധോലോകം

- കുഞ്ഞിക്കണ്ണൻ മുട്ടത്ത്

കാസർകോട്: (www.kasargodvartha.com) കാസർകോട്ടെ അധോലോക പ്രവർത്തനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പണ്ടുകാലത്ത് ജീവിത വഴികൾ തേടി കാസർകോട്ടുകാർ മഹാനഗരങ്ങളായ മുംബൈയിലേക്കും അവിടെ നിന്നും പേർഷ്യയിലേക്കും ചേക്കേറിയത് മുതൽ തുടങ്ങിയതാണ് കാസർകോട്ടെ അധോലോക പ്രവർത്തനം. സർകാറിൻ്റെ നികുതി വെട്ടിച്ചു കൊണ്ട് തുടങ്ങിയ കള്ളക്കടത്തുകൾ പിന്നീട് വൻ അധോലോക പ്രവർത്തനങ്ങളിലേക്ക് വഴിമാറിയതോടെ ചതിയും വഞ്ചനയും കുടിപ്പകയും ഇതിൻ്റെ ഭാഗമായി മാറി.
      
Underworld activities | ഇടപാടുകള്‍ ഗള്‍ഫില്‍; നിയന്ത്രണം നാട്ടില്‍; കുടിപ്പകയില്‍ കൊല്ലും കൊലയ്ക്കും കണക്കില്ല; സിദ്ദീഖിന്റെ കൊലപാതകം ഒടുവിലത്തേത്; മമ്മുട്ടിയുടെ 'പുത്തന്‍ പണം' സിനിമയ്ക്ക് വിഷയമായതും കാസര്‍കോട്ടെ അധോലോകം

പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള മോഹമാണ് പലരെയും കള്ളക്കടത്തിലേക്കും അതുവഴി അധോലോക സംഘങ്ങളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. നല്ല ജോലിയെടുക്കാൻ വിദേശങ്ങളിലേക്ക് പോകുന്നവർ ഏജൻറുമാരുടെയും മറ്റും ചതിയിൽപ്പെട്ട് ജോലിയില്ലാതെ വട്ടം കറങ്ങുന്നതോടെയാണ് കള്ളക്കടത്തുകാരുടെ കാരിയറാകാൻ പലരും പ്രലോഭത്തിൽ വീണ് നിർബന്ധിക്കപെടുന്നത്. ഒരിക്കൽ ശ്രമം വിജയിച്ചാൽ ആത്മവിശ്വാസം കൂടുകയും തൊഴിലായി ഇതിനെ സ്വീകരിക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ പണം കുമിഞ്ഞുകൂടുന്നതോടെ ജീവിതം ആഡംബരമാകും. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ചതിയും വഞ്ചനയും പാപമല്ലാതായി തോന്നും. കുറച്ച് പണം ചാരിറ്റിക്കും പാവങ്ങൾക്കും നൽകി പാപക്കറ കഴുകി കളയാമെന്ന ചിന്തയും സ്വയം ഉണ്ടാക്കും.

എന്തും ചെയ്യാനുള്ള ചങ്കൂറ്റവും അൽപം ഭാഗ്യവും ഉണ്ടെങ്കിൽ ആർക്കും കള്ളക്കടത്തുകാരനാകാമെന്ന് കള്ളക്കടത്ത് മുഖ്യവിഷയമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിൽ സാഗർ എലിയാസ് ജാകി എന്ന കഥാപാത്രം ചെയ്ത മോഹൻലാലിൻ്റെ ഡയലോഗുണ്ട്. അതുതന്നെയാണ് പെട്ടെന്ന് പണക്കാരനാകാൻ കൊതിക്കുന്ന കാസർകോടൻ യുവാക്കളിൽ ചിലർ ചിന്തിക്കുകയും പയറ്റുകയും പരീക്ഷിക്കുകയും ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കോഫെ പോസ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്ന ജില്ലകളിൽ ഒന്നായിരുന്നു കാസർകോട്.

ശഹനാസ് ഹംസ മുതൽ തുടങ്ങിയ കള്ളക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ കാസർകോട്ട് ഇന്നും നടമാടുന്നു. കോടികളുടെ കള്ളക്കടത്ത് സ്വർണം വിവരം കസ്റ്റംസിന് ഒറ്റുകൊടുത്തെന്നതിന്റെ പേരിലാണ് ഹംസയെ പൊയിനാച്ചിയിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. അധോലോക പ്രവർത്തനങ്ങളിൽ കേരളം നടുങ്ങിയ ആദ്യ സംഭവമാണ് ശഹനാസ് ഹംസയുടെ കൊലപാതകം. അവിടുന്നിങ്ങോട്ട് നിരവധി കൊലകൾ കള്ളക്കടത്തിൻ്റെ ഭാഗമായി കാസർകോട്ട് നടന്നിട്ടുണ്ട്.

വർഷങ്ങൾ പലത് കഴിഞ്ഞപ്പോൾ കള്ളക്കടത്തിൻ്റെ രീതികളും മാറി. കള്ളക്കടത്തിലൂടെ സമ്പന്നരായ പലരെയും കണ്ടാണ് പുതിയ തലമുറ വളർന്നത്. വാനംമുട്ടെ ഉയർന്ന കോടികളുടെ മണിമന്ദിരങ്ങളും അവിടെയുള്ള കോടികളുടെ കാറുകളും കാസർകോട്ടുകാരായ പല യുവാക്കളുടെയും സ്വപ്നമായി മാറിയപ്പോൾ പലരും 'റിസ്ക്' എടുക്കാൻ മത്സരിച്ചു. ഗൾഫിൽ നല്ല ജോലിയും ബിസിനസും ചെയ്ത് വലിയ ഉയർച നേടിയവരെ റോൾ മോഡലാക്കാതെ കള്ളക്കടത്തുകാരെ മോഡലാക്കാൻ നോക്കിയവരാണ് ഇങ്ങനെ തല്ലിയും കൊന്നും നാട്ടിൽ അശാന്തി പടർത്തിയത്.

സ്വർണമാണ് അന്നും ഇന്നും കള്ളക്കടത്തുകാരുടെ പ്രധാന ആകർഷണം. കുങ്കുമ പൂവ് കടത്ത് മാത്രം നടത്തുന്ന ചിലർ ഇന്നും കാസർകോട്ടുണ്ട്. ഇപ്പോൾ മയക്കുമരുന്ന് കടത്തലാണ് എളുപ്പം പണമുണ്ടാക്കാനുളള എളുപ്പവഴിയായി കാണുന്നത്. ഡോളർകടത്ത്, ഇലക്ട്രോണിക് സാധനങ്ങൾ കടത്ത്, പെർഫ്യൂം കടത്ത്, വിദേശകറൻസി കടത്ത് എന്ന് തുടങ്ങി കള്ളക്കടത്തിനായി പലരും പല വഴികളാണ് തെരെഞ്ഞടുക്കുന്നത്. വിദേശ കറൻസിയും മുദ്രപത്രവും കാസർകോട്ട് തന്നെ അച്ചടിച്ച് ഇറക്കിയ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. മമ്മുട്ടി ചിത്രമായ 'പുത്തൻ പണം' എന്ന സിനിമ ഇങ്ങിയത് പോലും കാസർകോട്ടെ കള്ളക്കടത്ത് മുഖ്യവിഷയമായി എടുത്തു കൊണ്ടായിരുന്നു. കള്ളപ്പണത്തെയും നോട് നിരോധനത്തെയും ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ നിത്യാനന്ദ ഷേണായി എന്ന കള്ളക്കടത്തുകാരനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Keywords: News, Kerala, Kasaragod, Top-Headlines, Criminal-Gang,Crime,Murder,Murder-case,Police,Cinema, Accused, Drugs, Gold, Underworld Activities, Underworld activities in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia