city-gold-ad-for-blogger

'ഉടുമ്പ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു; പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: (www.kasargodvartha.com 26.09.2021) പുതിയ ത്രിലെര്‍ ചിത്രം 'ഉടുമ്പ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. 

തിയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് സര്‍കാര്‍ സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 200ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

'ഉടുമ്പ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു; പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍

ധര്‍മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മോളിവുഡില്‍ ആദ്യമായി റിലീസിന് മുമ്പ് തന്നെ മറ്റ് ഇന്‍ഡ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. 

ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശം മാരുതി ട്രേഡിങ് കമ്പനിയും സണ്‍ഷൈന്‍ മ്യൂസികും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍ എം ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. വി ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. പിആര്‍ഒ പി ശിവപ്രസാദ്, സുനിത സുനില്‍

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, 'Udumbu' getting ready for release

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia