കൂറയെ ഭക്ഷണമാക്കുന്ന പെണ്‍കുട്ടി, ആകാംക്ഷയും ആവേശവും നിറച്ച് 'കൂറ' ട്രെയിലര്‍
കൊച്ചി: (www.kasargodvartha.com 02.09.2021) 'കൂറ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖ് ജോജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി ആനന്ദ്, വാര്‍ത്തിക് എന്നീ പുതുമുഖതാരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെശാഖ് ജോജന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്.
സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. ട്രെയിലറില്‍ കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ച് പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും ഉണ്ടാക്കുന്നു.
ജോജന്‍ സിനിമാസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഡോ. ബിന്ദു കൃഷ്ണാാനന്ദ്, ഡോ. ദീപേഷ് കരിമ്പുങ്കര എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. അരുണ്‍ കൂത്തടുത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് വൈശാഖ് ജോജന്‍, സംഗീതം നിതിന്‍ പീതാംബരന്‍, ഏ ജി ശ്രീരാഗ്, പശ്ചാത്തലസംഗീതം നിതിന്‍ പീതാംബരന്‍, കലാസംവിധാനം അതുല്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജനുലാല്‍ തയ്യില്‍, ശബ്ദമിശ്രണം ശ്യാംറോഷ്, പി ആര്‍ ഒ സുനിത സുനില്‍.
Keywords: Kochi, News, Kerala, Girl, Video, Top-Headlines, Cinema, Entertainment, Trailer of new movie 'Koora' released