'ഇഷ്‌കി'ന്റെ തെലുങ്ക് റീമേക് ട്രെയിലര്‍ പുറത്ത്; നായികയായി എത്തുന്നത് പ്രിയ വാരിയര്‍
Apr 15, 2021, 17:14 IST
കൊച്ചി: (www.kasargodvartha.com 15.04.2021) മലയാള ചിത്രം 'ഇഷ്‌കി'ന്റെ തെലുങ്ക് റീമേക് ട്രെയിലര്‍ പുറത്തിറങ്ങി. ഇഷ്‌ക് എന്നു തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രത്തെ തേജ സജ്ജയാണ് അവതരിപ്പിക്കുന്നത്. ആന്‍ ശീതള്‍ അവതരിപ്പിച്ച നായികാ കഥാപാത്രമായി പ്രിയാ വാരിയര്‍ ആണ് എത്തുന്നത്.
എസ് എസ് രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്റര്‍ റിലീസ് ആയി ഏപ്രില്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും. ഛായാഗ്രഹണം സാം കെ നായിഡു. എഡിറ്റിങ് വാര പ്രസാദ്. മഹതി സ്വര സാഗര്‍ ആണ് സംഗീതം.
Keywords: Kochi, News, Kerala, Video, Top-Headlines, Cinema, Entertainment, Actor, Trailer of ‘Ishq’ in Telugu; Priya Warrior as Heroine