city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tovino Thomas visited | കോരിച്ചൊരിയുന്ന മഴയത്തും ഇരമ്പിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടൊവീനോ; 'കാസ്രോട്ടാര്‍ എപ്പളും മജയന്നെ' എന്ന് താരം

കാസര്‍കോട്: (www.kasargodvartha.com) കോരിച്ചൊരിയുന്ന മഴയത്തും തല്ലുമാല സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ടൊവീനോ തോമസിനെ ഹൃദയത്തില്‍ സ്വീകരിച്ച് കാസര്‍കോട്ടെ ആരാധകവൃന്ദം. കാസര്‍കോട് മൂവിമാക്സ് തിയേറ്ററില്‍ ചിത്രത്തിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനാണ് ടൊവീനോ തോമസും സഹതാരങ്ങളായ രതീഷ് തരകന്‍, സ്വാതി ദാസ് പ്രഭു, അദ് രി ജോ, ഓസ്റ്റിന്‍ ഡാന്‍ തുടങ്ങിയവരും തിങ്കളാഴ്ച രാത്രി 10 മണിയോടെ എത്തിയത്. തിയേറ്ററിന് അകത്തും പുറത്തും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. ആര്‍ത്തിരമ്പിയ ജനങ്ങളോട് ആരാധകരേ ശാന്തരാകൂ എന്ന ഡയലോഗ് കാച്ചിയാണ് താരം ജനങ്ങളെ കയ്യിലെടുത്തത്.
                    
Tovino Thomas visited | കോരിച്ചൊരിയുന്ന മഴയത്തും ഇരമ്പിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടൊവീനോ; 'കാസ്രോട്ടാര്‍ എപ്പളും മജയന്നെ' എന്ന് താരം
             
മൂവിമാക്സ് പാര്‍ട്നര്‍മാരായ ഗഫൂര്‍, കൃഷ്ണ കുമാര്‍, മാനജര്‍ രവി, തുടങ്ങിയവര്‍ ചേര്‍ന്ന് ടൊവീനോയേയും സഹതാരങ്ങളേയും തിയോറ്ററിലേക്ക് സ്വീകരിച്ചു. ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചാണ് ടൊവീനോയും കൂടെയുണ്ടായിരുന്നവരും മടങ്ങിയത്. കാസര്‍കോട്ടെ സ്വീകരണത്തിന്റെ വീഡിയോ ടൊവീനോ തന്നെ 'താങ്ക്സ് ഫോര്‍ ദ ലവ് കാസര്‍കോട്' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
            
Tovino Thomas visited | കോരിച്ചൊരിയുന്ന മഴയത്തും ഇരമ്പിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടൊവീനോ; 'കാസ്രോട്ടാര്‍ എപ്പളും മജയന്നെ' എന്ന് താരം

'ഈ രാത്രി മഴ പോലും വകവെക്കാതെ ഞങ്ങളെ കാണാനും സ്നേഹം അറിയിക്കാനും വന്ന പിര്സത്തിന് നന്ദി കാസ്റോട്ടാരെ..! കാസ്രോട്ടാര്‍ എപ്പളും മജയന്നെ', എന്നും ടൊവീനോ കുറിച്ചിട്ടു. കേക് മുറിച്ചാണ് സിനിമയുടെ ആഘോഷം ടൊവീനോ ഉദ്ഘാടനം ചെയ്തത്. ആരാധകര്‍ക്കൊപ്പം സെല്‍ഫീ വിഡിയോ എടുക്കാനും താരം തയ്യാറായത് ആഘോഷ പരിപാടിയുടെ പൊലിമ കൂട്ടി. ശക്തമായ പൊലീസ് ബന്തവസ് തിയേറ്ററിലും പരിസര പ്രദേശത്തും ഒരുക്കി നിര്‍ത്തിയിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയാണ് പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹവും കൂടെയുള്ളവരും മടങ്ങിയതെന്ന് മൂവിമാക്സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
                  
Tovino Thomas visited | കോരിച്ചൊരിയുന്ന മഴയത്തും ഇരമ്പിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടൊവീനോ; 'കാസ്രോട്ടാര്‍ എപ്പളും മജയന്നെ' എന്ന് താരം

ടൊവീനോ ഫാന്‍സ് അസോസിയേഷന്‍ പൂച്ചെണ്ടുകളും പൂവിതറിയും ബാന്‍ഡ് മേളത്തോടെയും സ്വീകരിച്ചു. അടുത്ത സിനിമയുടെ ഷൂടിങ്ങിന്റെ ഭാഗമായി മൂന്ന് മാസം താന്‍ കാസര്‍കോട് തന്നെ ഉണ്ടാവുമെന്നും എല്ലാവരോടേയും സഹകരണം വേണമെന്നും താരം നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Cinema, Film, Visit, Celebration, Tovino Thomas, Thallumaala, Tovino Thomas visited Theatre in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia