'തീയേറ്റര്‍ ഓഫ് ഡ്രീംസ്' ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് ടൊവിനോ; 'കാപ്പ' ആദ്യ ചിത്രം
Apr 18, 2022, 10:55 IST
കൊച്ചി: (www.kasargodvartha.com) 'തീയേറ്റര്‍ ഓഫ് ഡ്രീംസ്'എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ എറണാകുളം പാലാരിവട്ടത്തെ ഓഫീസ് നടന്‍ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിക്കുന്ന ഈ കംപനിയുടെ ആദ്യ ചിത്രം 'കാപ്പ'യാണ്.
സംവിധായകരായ ഷാജി കൈലാസ്, സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, റാഫി, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് ബാദുഷ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ.

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ രണ്ടാമത്തെ സിനിമ. ഇന്‍വെസ്റ്റിഗേഷന്‍ ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തില്‍ എസ് ഐ അനന്ത് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Inauguration, Actor, Tovino inaugurated Theater of Dreams' office.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Inauguration, Actor, Tovino inaugurated Theater of Dreams' office.