city-gold-ad-for-blogger

Actor Sharwanand | തെലുങ്ക് നടന്‍ ശര്‍വാനന്ദ് വിവാഹിതനാവുന്നു; വിവാഹ നിശ്ചയത്തിന് അഥിതികളായി സിനിമാ താരങ്ങളെത്തി

ഹൈദരാബാദ്: (www.kasargodvartha.com) തെലുങ്ക് നടന്‍ ശര്‍വാനന്ദ് വിവാഹിതനാവുന്നു. ഐടി കംപനി ഉദ്യോഗസ്ഥയായ രഷിത ഷെട്ടിയാണ് വധു. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി എന്ന് കുറിച്ച് താരം തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

വന്‍താരനിരയായിരുന്നു വിവാഹനിശ്ചയത്തിന് പങ്കെടുത്തത്. ചിരഞ്ജീവി, നാഗാര്‍ജുന, രാംചരണ്‍, ഭാര്യ ഉപാസന, നാനി, റാണ ദഗുബാട്ടി, സിദ്ധാര്‍ഥ്, അതിഥി റാവു ഹൈദരി, നിതിന്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തിയിരുന്നു.

Actor Sharwanand | തെലുങ്ക് നടന്‍ ശര്‍വാനന്ദ് വിവാഹിതനാവുന്നു; വിവാഹ നിശ്ചയത്തിന് അഥിതികളായി സിനിമാ താരങ്ങളെത്തി

വിവാഹ തീയതി ഉടന്‍ തന്നെ അറിയിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്ത് 'ഒകെ ഒക ജീവിതം' എന്ന ചിത്രമാണ് ശര്‍വാനന്ദിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്.

Keywords: News, National, Top-Headlines, Cinema, Entertainment, Actor, Tollywood's actor Sharwanand gets engaged to Rakshita Reddy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia