city-gold-ad-for-blogger

ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: (www.kasargodvartha.com 19.06.2021) നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറക്കി. ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അമലേന്ദു കെ രാജ്, അനില്‍ ആന്റോ, ഷെര്‍ഷാ ഷെരീഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് ആര്‍ ജെ മഡോണ. 

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റില്‍ റിവീലിങ് പോസ്റ്റര്‍ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 

ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറക്കി

മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന മേകിങിലാണ് മിസ്റ്ററി ത്രില്ലറായ ആര്‍ ജെ മഡോണ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Thriller movie RJ Madonna released official first look poster

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia