കോവിഡ് വാക്സിന്‍ കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നില്ല: നടന്‍ നന്ദമുരി ബാലകൃഷ്ണ
ചെന്നൈ: (www.kasargodvartha.com 17.11.2020) കോവിഡ് വാക്സിന്‍ കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണ. പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടു പിടിക്കാനും പോകുന്നില്ലെന്നും ബാലകൃഷ്ണ പറഞ്ഞു.
കോവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് തെറ്റായി ചിലര്‍ ഉപദേശം നല്‍കുന്നു. എന്നാല്‍ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കുക. എല്ലാ ദിവസവും രണ്ടു നേരവും ഗാര്‍ഗിള്‍ ചെയ്യുക. നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
താനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുകയും ഈശ്വരന്‍ എന്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കുന്നുവെന്നും ബാലകൃഷ്ണ പറഞ്ഞു.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actor, COVID-19, There won't be a vaccine developed for Covid in the near future: Nandamuri Balakrishna