മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ല; സിനിമാശാലകൾ തുറക്കാൻ സർകാർ അനുമതി തേടി ഉടമകൾ
Aug 11, 2021, 15:12 IST
കൊച്ചി: (www.kasargodvartha.com 11.08.2021) സംസ്ഥാനത്ത് തിയേറ്ററുകൾ ഓണത്തിന് മുൻപ് തുറന്നുപ്രവർത്തിക്കാൻ സർകാർ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്.
കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്സിക്യൂടീവ് യോഗത്തിലാണ് ഉടമകള്‍ ഈ കാര്യമുന്നയിച്ചത്. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
തിയറ്ററുകളെ തൽക്കാലത്തേക്ക് വിനോദ നികുതിയിൽ നിന്നും ഫിക്സഡ് വൈദ്യുതി ചാർജിൽ നിന്നും ഒഴിവാക്കണമെന്നും സര്‍കാറിനോട് ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം സർകാറിനോട് തീയേറ്ററുകൾ തുറക്കണമെന്ന് അഭ്യർഥിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. എന്നാൽ സമ്മർദം ചെലുത്തി തീയേറ്റർ തുറക്കാനില്ല. ഓണത്തിന് മുൻപായി തീയേറ്ററുകൾ തുറക്കുമെന്ന് പ്രതീക്ഷയുണ്ട്.
സിനിമകൾ ഒടിടികളിലേക്ക് പോകുന്നതിൽ ആശങ്കയില്ലെന്നും തീയറ്ററുകൾ തുറക്കാത്ത നിലവിലെ സാഹചര്യത്തിൽ ഒടിടി റിലീസുകളെ എതിർക്കില്ലെന്നും വിജയകുമാർ പറഞ്ഞു.
Keywords: News, Kochi, Entertainment, Cinema, Film, Actor, Theater, Government, Top-Headlines, Theatres should be opened before Onam: owners seek government permission.
< !- START disable copy paste -->