'ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മിപ്പിക്കുന്നു'; നടന്‍ ഷോണ്‍കോണറിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി
കൊച്ചി: (www.kasargodvartha.com 01.11.2020) ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ജെയിംസ് ബോണ്ടിന് ജീവന്‍ നല്‍കിയ നടന്‍ ഷോണ്‍ കോണറി(90)ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി. ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മിപ്പിക്കുന്നുവെന്നും അതാണ് ഷോണ്‍ കോണറിയെന്നും മമ്മൂട്ടി പറഞ്ഞു.
'ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മിപ്പിക്കുന്നു. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരമാണ് അദ്ദേഹം. എന്നാല്‍ നമ്മില്‍ മിക്കവര്‍ക്കും ജെയിംസ് ബോണ്ടിന്റെ നിര്‍വചനമാണ് ഷോണ്‍ കോണറി. ആര്‍ഐപി മിസ്റ്റര്‍ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങള്‍ എന്നേക്കും ജീവിക്കുന്നു' എന്ന് മമ്മൂട്ടി കുറിച്ചു.
1962ല്‍ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1987ല്‍ അഭിനയിച്ച ദ് അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹം സ്വന്തമാക്കി. 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ എന്ന ചിത്രത്തിലാണ് ഷോണ്‍ കോണറി അവസാനമായി ജെയിംസ് ബോണ്ട് കുപ്പായം അണിഞ്ഞത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty, James Bond, Sean Connery, The name James Bond brings to mind only one actor: Mammootty