city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരക്കാരുടെ സിനിമ 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' തിയറ്ററിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 29.10.2019) നീലേശ്വരക്കാരുടെ സിനിമ 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' തിയറ്ററിലേക്ക്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയാണ് ഇത്. മദ്യം, മയക്കുമരുന്ന്, പരിസരമലിനീകരണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങളിലെ മായം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ സിനിമയില്‍ ഇതിവൃത്തമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

തിന്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളിലുടെയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ മുന്നോട്ടു പോകുന്നത്. നീലേശ്വരത്ത് രൂപം കൊണ്ട് നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, ഗാനരചന, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് രവീന്ദ്രനാഥ് വൈരങ്കോടാണ്. പതിനാലു വയസുകാരനായ അശ്വിന്‍ കൃഷ്ണ ജിഷ്ണുനാഥാണ് സിനിമയിലെ ഏഴ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. സിനിമയിലെ മുഖ്യവേഷവും ഈ കുട്ടിതന്നെ ചെയ്യുന്നു. ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അഭിനയിച്ചിട്ടുണ്ട്.

നീലേശ്വരക്കാരുടെ സിനിമ 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' തിയറ്ററിലേക്ക്

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിസി കബീര്‍, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നീലേശ്വരം സ്വദേശി ഡോ.സന്തോഷ് സരസ്സ്, സ്വാതന്ത്ര്യ സമര സേനാനി കെ ആര്‍ കണ്ണേട്ടന്‍ നീലേശ്വരം തടങ്ങിയവരും വിദ്യാര്‍ത്ഥികളായ ദേവയാനി, അക്ഷര, ജോസ്, അക്ഷയ്, കാര്‍ത്തിക് വള്ളത്തോള്‍എന്നിവരും രാകേഷ് ഏലംകുളം, ഇന്ദ്രജിത്ത്, അജയ് ലാല്‍, സൂരജ് വാഴംകുന്നത്ത്, വൈഷ്ണവി, ഉണ്ണിമായ, ആതിര, സുകന്യ എന്നിവരും പ്രാധാനകഥാപാത്രങ്ങളായി എത്തുന്നു.

ഛയാഗ്രഹണം പ്രവീണ്‍ സുമേരയും എഡിറ്റിംഗ് വിശ്വന്‍ പെരികമനയുമാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ പ്രിവ്യൂ ഷോ തിരുവനന്തപുരം എസ്എല്‍ തിയ്യേറ്ററില്‍ 31ന് വൈകിട്ട് ആറിന് നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ രവീന്ദ്രനാഥ് വൈരങ്കോട്, പ്രവീണ്‍ സുമേര, അശ്വിന്‍ കൃഷ്ണ, ജിഷ്ണുനാഥ്, സണ്ണി മാണിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, Kerala, News, Press meet, Cinema, Students, The Malayalam Movie 'Cheriya Cheriya Valiya Karyangal' 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia