ആറാട്ടിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്; കളരിയടവ് പയറ്റുന്ന ലാലേട്ടന്‍ ഹൈലൈറ്റ്
കൊച്ചി: (www.kasargodvartha.com 02.02.2021) വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രം ആറാട്ടിന്റൈ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ബ്ലാക് ഷര്‍ട്ടും മുണ്ടുമാണ് മോഹന്‍ലാലിന്റെ വേഷം. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറും ചിത്രത്തിലുണ്ട്.
മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. കളരിയടവ് പയറ്റുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് നേരത്തേ തന്നെ സംവിധായകന്‍ സൂചിപ്പിച്ചിരുന്നു.
നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, The first look poster of Mohanlal movie 'Arattu' is out