എറണാകുളത്ത് സിനിമ ഷൂടിംങ് സെറ്റ് തീവെച്ച് നശിപ്പിച്ചു
Feb 21, 2021, 07:27 IST
എറണാകുളം: (www.kasargodvartha.com 21.02.2021) എറണാകുളത്ത് സിനിമ ഷൂടിംങ് സെറ്റ് തീവെച്ച് നശിപ്പിച്ചു. എറണാകുളം കടമറ്റത്ത് വച്ചാണ് സംഭവം. യുവസിനിമാ പ്രവര്‍ത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. 'മരണവീട്ടിലെ തൂണ്‍' എന്ന സിനിമയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്.
സിനിമയുടെ സംവിധായകന്‍ എല്‍ദോ ജോര്‍ജ് ആണ്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.