city-gold-ad-for-blogger

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

(www.kasargodvartha.com 23.07.2016) സിനിമ മോഹം തലയ്ക്ക് പിടിച്ച് വീട്ടില്‍ നിന്നിറങ്ങി ചെന്നൈയിലെത്തിയ തളങ്കരയിലെ തമീമിന് ഒടുവില്‍ ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത് ജയസൂര്യയുടെ ഇടിയില്‍. ആദ്യ അവസരം തന്നെ ഒരൊന്നൊന്നര അനുഭവമാക്കി കെ എസ് തമീം സിനിമയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ജയസൂര്യ ചിത്രത്തില്‍ പ്രധാന വില്ലന്റെ വലം കൈയ്യായി അഭിനയിച്ചാണ് തമീം തന്റെ കന്നിയങ്കം തകര്‍പ്പനാക്കിയത്. ഒന്നര മാസം നീണ്ടുനിന്ന ഷൂട്ടിംഗില്‍ 20 സീനുകളില്‍ അഭിനയിച്ചു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയ ഉടനെ തന്നെ തെലുങ്കില്‍ നിന്ന് അടുത്ത ചിത്രത്തിലേക്ക് വിളിയെത്തി. മലയാളം ചിത്രങ്ങളിലേക്കും തമീമിന് അവസരമൊരുങ്ങുന്നുണ്ട്.

ഇടിക്ക് കാസര്‍കോട്ട് ഷൂട്ടിങ് ലൊക്കേഷന്‍ ഏര്‍പ്പെടുത്തിയതും തമീം തന്നെയാണ്. വര്‍ഷങ്ങളായുള്ള പരിശ്രമത്തിന് ശേഷമാണ് തമീമിന് ഇടിയിലൂടെ സിനിമയിലേക്ക് അവസരമൊരുങ്ങിയത്. സിനിമാലഹരി തലയ്ക്ക് പിടിച്ചാണ് തമീം ചെന്നൈയില്‍ പോയത്. സിനിമയില്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ച് ആറുമാസത്തോളം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ പ്രൊഡക്ഷന്‍ ബോയ് ആയി ജോലി ചേയ്തു.

പ്രതീക്ഷ വെറുതെയായതോടെ നാട്ടിലേക്ക് തന്നെ തിരിച്ചുപോന്നു. എന്നാല്‍ അഭിനയമോഹം കെട്ടടങ്ങാത്ത തമീം പിന്നീട് കൊച്ചിയിലേക്ക് പോയി. കൊച്ചിയിലെത്തിയ തമീമിന് നടന്‍ ഫഹദ് ഫാസിലിന്റെ പ്രൈവറ്റ് സെക്രട്ടറി തുണയായി. അദ്ദേഹത്തിന്റെ സഹായത്തോടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലിക്കു കയറി. നേരറിയാന്‍ സിബിഐ, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച തമീമിന് സ്വപ്‌നമായ ക്യാമറയ്ക്ക് മുന്നിലെത്താന്‍ മാത്രം അവസരം ലഭിച്ചില്ല.

ഇതോടെ എല്ലാം അവസാനിപ്പിച്ച് കാസര്‍കോട്ടേക്ക് തന്നെ മടങ്ങിപ്പോന്നു. ബംഗളൂരുവില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലെസ്സി ഷോപ്പ് നടത്തിവരുന്നതിനിടെയാണ് സുഹൃത്തായ സാജിദ് യഹ്‌യയുടെ കോള്‍ വരുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ ചെയ്യുന്നുണ്ടെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാസര്‍കോടാണെന്നും വ്യക്തമാക്കി. പറ്റിയ സ്ഥലം കണ്ടെത്തി അറിയിക്കണമെന്നും സംവിധായകന്‍ അറിയിച്ചു. ഇതോടെ തമീമിന്റെ മനസില്‍ ലഡു പൊട്ടി.

സംവിധായകന്റെ രണ്ടാം ചോദ്യം കേട്ടതോടെ വീണ്ടും ലഡു പൊട്ടി. ഇടിയിലെ പ്രധാന വില്ലനായ യോഗേഷിന്റെ വലം കൈയ്യായി അഭിനയിക്കാന്‍ താത്പര്യമുണ്ടോ..? 20 സീനുകളില്‍ അഭിനയിക്കണം. ആയോധന കലകള്‍ അഭ്യസിച്ചിട്ടുള്ള തമീമിന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പടത്തില്‍ ഇടിച്ചു കയറി. ഒടുവില്‍ തന്റെ ചിരകാല സ്വപ്‌നം ഇടിയിലൂടെ പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് തമീം.

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

സിനിമാമോഹവുമായി ചെന്നൈയിലെത്തി, ഒടുവില്‍ തളങ്കരയിലെ തമീം ഇടിച്ചുകയറിയത് ജയസൂര്യയുടെ ഇടിയില്‍

Keywords:  Cinema, Film, kasaragod, Kerala, Thalangara, Entertainment, Shooting, Location, Jayasurya, Sajid Yahya, Thameem KS, Acting.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia