city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ 'മൈകിള്‍ ജാക്‌സന്‍'മാരുടെ കഥ പറയുന്നു; ശ്രദ്ധ നേടി 'മൂണ്‍ വാക്ക്' ട്രെയിലര്‍

കൊച്ചി: (www.kasargodvartha.com 26.06.2021) എ കെ വിനോദ് സംവിധാനം ചെയ്യുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധനേടുന്നു. ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബ്രേക് ഡാന്‍സിനെ പ്രണയിച്ച, കേരളത്തിലെ 'മൈകിള്‍ ജാക്‌സന്‍'മാരുടെ കഥയാണ് പറയുന്നത്. 130ല്‍ ഏറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എ കെ വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍- കിരണ്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേകെപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മടം, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ആര്‍ ഉണ്ണി.

കേരളത്തിലെ 'മൈകിള്‍ ജാക്‌സന്‍'മാരുടെ കഥ പറയുന്നു; ശ്രദ്ധ നേടി 'മൂണ്‍ വാക്ക്' ട്രെയിലര്‍

അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സുമേഷ് എസ് ജെ, നന്ദു കുമാര്‍, നൃത്തം-ശ്രീജിത്ത്, ആക്ഷന്‍: മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.

Keywords: Kochi, News, Kerala, Top-Headlines, Cinema,  Entertainment, Video, Moonwalk, Trailer, Tells the story of 'Michael Jacksons' in Kerala; 'Moonwalk' trailer  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia