നിവിന്‍ പോളി നായകനാകുന്ന 'തുറമുഖ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 13.05.2021) നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം 'തുറമുഖ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ തിയതിയും നീളുകയായിരുന്നു. റിലീസ് കാത്തിരുന്ന ദിവസമാണ് ടീസര്‍ പുറത്തുവിട്ടത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപന്‍ ചിദംബരം.
Keywords: Kochi, News, Kerala, Top-Headlines, Nivin Pauly, Release, Cinema, Entertainment, Video, Teaser of 'Thuramukham' starring Nivin Pauly released