ദുരൂഹതയും ആകാംക്ഷയും നിറച്ച് പൃഥ്വിരാജ് ചിത്രം കുരുതിയുടെ ടീസര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 05.04.2021) ദുരൂഹതയും ആകാംക്ഷയും നിറച്ച് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുരുതിയുടെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനീഷ് പള്ളിയല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതവും സംഗീത സംവിധായകന്റേത് തന്നെയാണ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Teaser of Prithviraj movie Kuruthi released full of mystery and curiosity