സൗബിന്റെ ഗംഭീര പ്രകടനം; ആകാംക്ഷ നിറച്ച് 'ജിന്ന്' ടീസര്‍
Mar 10, 2022, 12:10 IST
കൊച്ചി: (www.kasargodvartha.com 10.03.2022) സൗബിന്‍ ശാഹിര്‍ കഥാപാത്രമാക്കി എത്തുന്ന 'ജിന്ന്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ സൗബിന്റെ ഗംഭീര പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. ഏറെ ആകാംശ നിറയ്ക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.
ശറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം പ്രശാന്ത് പിള്ള. 'കലി' എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതുന്ന സിനിമയാണ് 'ജിന്ന്'. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ആര്‍ട്ട് ഗോകുല്‍ദാസ്അഖില്‍കാജ്. കോസ്റ്റ്യൂംസ് മാഷര്‍ ഹംസ.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Teaser of the movie 'Jinn' starring Saubin released.