നടിയും അവതാരകയുമായ വി ജെ ചിത്ര മരിച്ച നിലയില്‍
ചെന്നൈ: (www.kasargodvartha.com 09.12.2020) നടിയും അവതാരകയുമായ വി ജെ ചിത്ര(28) യെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടല്‍ റൂമിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 മണിക്കാണ് നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോഴാണ് ചിത്രയെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Death, Police, enquiry, Tamil TV actress VJ Chithra found dead