city-gold-ad-for-blogger

തമിഴ് സൂപെര്‍ താരം അര്‍ജുന്‍ മലയാളത്തിലേക്ക്, 'വിരുന്ന്' എത്തുന്നു

കൊച്ചി: (www.kvartha.com 24.04.2021) തമിഴ് സൂപെര്‍ താരം അര്‍ജുന്‍ 'വിരുന്ന്' എന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അര്‍ജുന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഒരു എക്‌സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍ എം ബാദുഷ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍, ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്.

തമിഴ് സൂപെര്‍ താരം അര്‍ജുന്‍ മലയാളത്തിലേക്ക്, 'വിരുന്ന്' എത്തുന്നു

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹാണം-രവിചന്ദ്രന്‍, എഡിറ്റിംഗ്-വി ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ അങ്കമാലി, കലാസംവിധാനം-സഹസ് ബാല, കോസ്റ്റ്യൂം-അരുണ്‍ മനോഹര്‍, മേകപ്- പ്രദീപ് രംഗന്‍, അസോ. ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പി ആര്‍ ഓ -പി ശിവപ്രസാദ്, സുനിത സുനില്‍, വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Tamil superstar Arjun arrives in Malayalam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia