city-gold-ad-for-blogger

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: (www.kasargodvartha.com 30.04.2021) സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഫോടോ ജേര്‍ണലിസ്റ്റ് ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. 

തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് സിനിമാജീവിതം തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Keywords: Chennai, News, National, Top-Headlines, Death, Obituary, Cinema, Entertainment, Director, Tamil Director and Cinematographer KV Anand Passes Away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia