തമിഴ് നടന്‍ വിവേക് അന്തരിച്ചു; വിടവാങ്ങിയത് തമിഴകത്തെ ഹാസ്യസാമ്രാട്ട്
ചെന്നൈ: (www.kasargodvartha.com 17.04.2021) പ്രശസ്ത തമിഴ് നടന്‍ വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 4.35 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വിവേകിനെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
വിടവാങ്ങിയത് തമിഴകത്തെ ഹാസ്യസാമ്രാട്ട്. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ അദ്ദേഹം തമിഴ്നാട് സര്‍കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടി. 2009 ല്‍ പത്മശ്രീ നേടി.
Keywords: Chennai, News, National, Top-Headlines, Hospital, Actor, Cinema, Entertainment, Tamil actor Vivek passes away