OTT Release | സുരേഷ് ഗോപിയുടെ 'മേം ഹൂം മൂസ' ഇനി ഒടിടിയില്‍; നവംബര്‍ 11 ന് സീ 5ലൂടെ കാണാം
കൊച്ചി: (www.kasargodvartha.com) സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തിയ സുരേഷ് ഗോപിയുടെ 'മേം ഹൂം മൂസ' ഇനി ഒടിടിയില്‍. തീയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇനി ചിത്രം നവംബര്‍ 11 ന് സീ 5ലൂടെ കാണാം. ജിബു ജേകബ് സംവിധാനം ചെയ്ത ചിത്രത്തില്‍ 'മൂസ' എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഡെല്‍ഹി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍, എന്നിവിടങ്ങളിലായാണ് ഉത്തരേന്‍ഡ്യന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
രചന- രൂപേഷ് റെയ്ന്‍, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. സൂരജ് ഈഎസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ് മത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രാജേഷ് ഭാസ്‌കര്‍. അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ഷബില്‍, സിന്റെ, പ്രൊഡക്ഷന്‍ എക്‌സിക്യുടീവ്- സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍. കോണ്‍ഫിഡന്റ് ഗ്രൂപ്, ആന്‍ഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Suresh Gopi's 'Mem Hum Moosa' now in OTT; It will be seen on November 11 on Zee 5.