Suresh Gopi | 'പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും തോന്നിയ എന്റെ താടി വടിച്ചുകളഞ്ഞിട്ടുണ്ട്'; ട്രോളന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി സുരേഷ് ഗോപി
May 1, 2022, 12:48 IST
കൊച്ചി: (www.kasargodvartha.com) താടിയെ ട്രോളിയ ട്രോളന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി നടന്‍ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങള്‍ വന്‍തോതിലുള്ള വിമര്‍ശനങ്ങളാണ് സുരേഷ്ഗോപിയുടെ താടിക്കുനേരെ ഉയര്‍ന്നത്. ഇപ്പോഴിതാ, ക്ലീന്‍ ഷേവ് ചെയ്ത ചിത്രത്തിനൊപ്പം താരം കുറിച്ച മറുപടി ഇതിനോടകം വൈറലായിരിക്കുകയാണ്.
'പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്' എന്നാണ് സുരേഷ് ഗോപി തന്റെ ചിത്രത്തിനൊപ്പം കുറിച്ചത്.
പാപ്പന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്ഗോപി വെള്ളത്താടി വളര്‍ത്തിയത്. രാജ്യസഭയില്‍ വിജയകരമായി ആറുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ച്ച പോസ്റ്റിനൊപ്പമാണ് ക്ളീന്‍ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്ഗോപി എത്തിയത്. തന്നെ സ്‌നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കര്‍ത്തവ്യം നിറവേറ്റാനായതെന്നും അദ്ദേഹം കുറിച്ചു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Suresh Gopi responds to trolls.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Suresh Gopi responds to trolls.