city-gold-ad-for-blogger

ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെട്ട വിദ്യാര്‍ഥിനിക്ക് മൊബൈലുമായി സുരേഷ് ഗോപിയെത്തി

തേഞ്ഞിപ്പലം: (www.kasargodvartha.com 29.08.2021) ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെട്ട 10-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് സുരേഷ് ഗോപി എംപി. ചെട്ട്യാര്‍മാര്‍ട് അതിയാറത്ത് അംഗന്‍വാടിക്ക് സമീപത്തെ അമ്പാടി വീട്ടില്‍ കൃഷ്ണന്റെയും മീനകുമാരിയുടെയും മകള്‍ അരുന്ധതിക്കാണ് സുരേഷ് ഗോപി വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ നല്‍കിയത്. മധുരവും കൈമാറി. 

രണ്ടാഴ്ച മുമ്പ് അരുന്ധതി സുരേഷ് ഗോപിയെ വിളിച്ച് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം ഉള്ളതായി അറിയിച്ചിരുന്നു. ഫോണെടുത്ത എംപിയുടെ പി എ വിവരം അറിയിക്കാമെന്നായിരുന്നു മറുപടി നല്‍കിയത്. ബിജെപി ജില്ല നേതാക്കളും എംപിക്കൊപ്പമുണ്ടായിരുന്നു. 

ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെട്ട വിദ്യാര്‍ഥിനിക്ക് മൊബൈലുമായി സുരേഷ് ഗോപിയെത്തി

Keywords: News, Kerala, Cinema, Entertainment, Mobile Phone, Politics, Student, Study class, Top-Headlines, Suresh Gopi, Suresh Gopi arrives with mobile phone for student to study online

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia