സംഘ്പരിവാര്‍ ബന്ധം വിഛേദിച്ച് തുളു സിനിമ നടനായി മാറിയ സുരേന്ദ്ര ഭണ്ഡാരി ബണ്ട്വാള്‍ കൊല്ലപ്പെട്ട നിലയില്‍
മംഗളൂറു: (www.kasargodvartha.com 21.10.2020) തുളു സിനിമ നടന്‍ സുരേന്ദ്ര ഭണ്ഡാരി ബണ്ട്വാള്‍ (39) ബണ്ട്വാളിലെ അപാര്‍ട്ടുമെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച രാവിലെയോ ആവാം അക്രമം എന്നാണ് പ്രാഥമിക നിഗമനം.
സംഘ്പരിവാര്‍ സഹയാത്രികനുംനിരവധി കേസുകളിൽ പ്രതിയുമായ ഭണ്ഡാരി രണ്ട് വര്‍ഷം മുമ്പാണ് ആ ബന്ധം വിഛേദിച്ചത്. 2018 ജൂണില്‍ ബണ്ട്വാള്‍ ബഡ്ഡക്കട്ടയില്‍ ബി ജെ പി നേതാക്കളെ അക്രമിച്ച മലയാളിയുള്‍പ്പെട്ട സംഘത്തോടൊപ്പം ഭണ്ഡാരിയും അറസ്റ്റിലായിരുന്നു. ഗണേശ്, പുഷ്പരാജ്, ചരണ്‍ എന്നിവരെ അക്രമിച്ച സംഭവത്തില്‍ ഭണ്ഡാരിയെക്കൂടാതെ മംഗളൂറു ഫഞ്ചനട്ക്കയിലെ സതീശ് കുളല്‍, ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ കാസര്‍ക്കോട് കുമ്പളയിലെ പൃത്വിരാജ് ജെ ഷെട്ടി(35)എന്നിവരായിരുന്നു അറസ്റ്റിലായത്.