city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി, വീട്ടിലും അതു കാണാം'; 'ഹൃദയം' നിറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 22.01.2022) പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനിശ്ചിതത്വം നേരിട്ടെങ്കിലും സിനിമ തീയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

മകന്റെ സിനിമ കാണാന്‍ സുചിത്ര മോഹന്‍ലാലും തീയേറ്ററില്‍ എത്തിയിരുന്നു. ഈ അവസരത്തില്‍ സുചിത്ര മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 'സിനിമ ഒരു പാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അതു കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷണലാകും' എന്നാണ് സുചിത്ര പറഞ്ഞത്.

'ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി, വീട്ടിലും അതു കാണാം'; 'ഹൃദയം' നിറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Keywords:  Kochi, News, Kerala, Top-Headlines, Pranav Mohanlal, Vineeth Sreenivasan,Cinema, Entertainment, Suchithra Mohanlal about her son's new movie Hridayam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia