'Djinn' Trailer | 'ചെറിയൊരു പ്രശ്‌നം എനിക്കുണ്ട്, ഒരു ക്ലോക് തകരാറിലാണ്'; ആകാംക്ഷ നിറച്ച് സൗബിന്റെ 'ജിന്ന്' ട്രെയിലര്‍
May 6, 2022, 18:51 IST
കൊച്ചി: (www.kasargodvartha.com) സൗബിന്‍ ശാഹിര്‍ നായകനായി എത്തുന്ന 'ജിന്ന്' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറച്ച ട്രെയിലര്‍ പുറത്തിറക്കി. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ സൗബിന്റെ ഗംഭീര പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. ഏറെ ആകാംശ നിറയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ കോര്‍ത്തിണക്കിയത്.
ശറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം പ്രശാന്ത് പിള്ള. 'കലി' എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതുന്ന സിനിമയാണ് 'ജിന്ന്'. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ആര്‍ട് ഗോകുല്‍ദാസ് അഖില്‍കാജ്. കോസ്റ്റ്യൂംസ് മാഷര്‍ ഹംസ.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Actor, Trailer, Soubin Shahir movie 'Djinn' trailer out.