സെന്തിലിന്റെ 'ഉടുമ്പ്'; 'കാലമേറെയായ് കാത്തിരുന്നു ഞാന്‍...' പ്രണയഗാനം പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 08.05.2021) സെന്തില്‍ കൃഷ്ണ നായകനായി എത്തുന്ന 'ഉടുമ്പ്' എന്ന ചിത്രത്തിലെ 'കാലമേറെയായ് കാത്തിരുന്നു ഞാന്‍...' എന്ന പ്രണയഗാനം പുറത്തിറങ്ങി. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഇമ്രാന് ഖാന് ആണ്. കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് താരങ്ങളുടെ ഫെസ്ബുക് പേജിലൂടെയാണ് പുതിയ ഗാനം പുറത്തിറക്കിയത്.
രാജീവ് ആലിങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം ഗ്രേസ് പകരുന്നു. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്മ്മജന് ബോള്‍ഗാട്ടി, സാജല്‍ സുദര്ശന്, മന്‍രാജ്, മുഹമ് മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി ടി, ബാദുഷ എന്‍ എം, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം-സാനന്ദ് ജോര്‍ജ് ഗ്രേസ്, എഡിറ്റര്‍- വി ടി ശ്രീജിത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍ എം, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Song from new movie Udumbu released