city-gold-ad-for-blogger

'മൈ ഡിയര്‍ മച്ചാനി'ലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവടുവച്ച് ഗായകന്‍ മധു ബാലകൃഷ്ണന്‍

കൊച്ചി: (www.kasargodvartha.com 03.04.2021) 'മൈ ഡിയര്‍ മച്ചാനി'ലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ മധു ബാലകൃഷ്ണന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രമാണ് മൈ ഡിയര്‍ മച്ചാന്‍.  

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്. മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയ്‌ക്കൊപ്പം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്. ഒരു അഗ്രഹാരത്തിന്റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണ്.

'മൈ ഡിയര്‍ മച്ചാനി'ലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവടുവച്ച് ഗായകന്‍ മധു ബാലകൃഷ്ണന്‍

Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Singer, Singer Madhu Balakrishnan enters music direction through My Dear Machan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia