city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിമ അവാര്‍ഡ്: തമിഴിലും മലയാളത്തിലും മികച്ച നടി നയന്‍താര; മോഹന്‍ലാല്‍ നടന്‍, മികച്ച സംവിധായകന്‍ വൈശാഖ്

അബുദാബി: (www.kasargodvartha.com 03.02.2017) സിമ അവാര്‍ഡ് പ്രാഖ്യാപിച്ചു. അബുദാബിയില്‍ നടന്ന സിമ (SIIMA) അവാര്‍ഡ് ദാന തടങ്ങില്‍ തിളങ്ങി നിന്നത് മലയാളത്തിന്റെയും തമിഴിലെയും സൂപ്പര്‍ ലേഡി നയന്‍താര തന്നെയാണ്. മികച്ച നടിക്കുള്ള രണ്ട് അവാര്‍ഡുകളാണ് നയന്‍സിനെ തേടിയെത്തിയത്. മലയാളത്തില്‍ മോഹന്‍ലാലാണ് മികച്ച നടന്‍. പുലിമുരുകനിലെ അഭിനയത്തിനാണ് അവാര്‍ഡ്. പുലിമുരുകന്‍ ഒരുക്കിയ വൈശാഖാണ് മികച്ച സംവിധായകന്‍.

സിമ അവാര്‍ഡ്: തമിഴിലും മലയാളത്തിലും മികച്ച നടി നയന്‍താര; മോഹന്‍ലാല്‍ നടന്‍, മികച്ച സംവിധായകന്‍ വൈശാഖ്

മലയാളത്തിലും തമിഴിലും മികച്ച നടിയായാണ് നയന്‍താര തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ പുതിയ നിയമവും തമിഴില്‍ ഇരുമുകനുമാണ് നയന്‍താരയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നയന്‍താരക്ക് ഇരട്ട അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ തവണ മലയാളത്തില്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിലെയും തമിഴില്‍ നാനും റൗഡി താനിലെയും അഭിനയത്തിനാണ് നയന്‍സ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.

സിമ അവാര്‍ഡ്: തമിഴിലും മലയാളത്തിലും മികച്ച നടി നയന്‍താര; മോഹന്‍ലാല്‍ നടന്‍, മികച്ച സംവിധായകന്‍ വൈശാഖ്

തമിഴില്‍ ശിവകാര്‍ത്തികേയനാണ് മികച്ച നടന്‍. റെമോയിലെ അഭിനയത്തിനാണ് അവാര്‍ഡ്. അറ്റ്‌ലി മികച്ച സംവിധായകനായി. ഇരുദി സുട്രുവാണ് മികച്ച ചിത്രം. തെലുങ്കില്‍ മോഹന്‍ലാല്‍ ചിത്രമായ ജനത ഗ്യാരേജിലെ അഭിനയത്തിന് ജൂനിയര്‍ എന്‍ടിആര്‍ മികച്ച നടനും രാകുല്‍ പ്രീത് സിങ് മികച്ച നടിയുമായി. കന്നഡയില്‍ ശിവരാജ് കുമാറാണ് മികച്ച നടന്‍. ശ്രദ്ധ ശ്രീനാഥാണ് നടി.

സിമ അവാര്‍ഡ്: തമിഴിലും മലയാളത്തിലും മികച്ച നടി നയന്‍താര; മോഹന്‍ലാല്‍ നടന്‍, മികച്ച സംവിധായകന്‍ വൈശാഖ്

മലയാളത്തിലെ മറ്റ് അവാര്‍ഡുകള്‍:
നവാഗത സംവിധായകന്‍: ജോണ്‍ പോള്‍ ജോര്‍ജ് (ഗപ്പി), നവാഗത നടന്‍: ഷെയ്ന്‍ നിഗം, നവാഗത നടി: രജിഷ വിജയന്‍, മികച്ച നടന്‍ (ക്രിട്ടിക്‌സ്): നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബിജു), മികച്ച നടി (ക്രിട്ടിക്‌സ്): ആശ ശരത്ത് (അനുരാഗ കരിക്കിന്‍ വെള്ളം) നെഗറ്റീവ് റോള്‍: ചെമ്പന്‍ വിനോദ് (കലി), സഹനടന്‍: രഞ്ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം), സഹനടി: ലക്ഷ്മി രാമകൃഷ്ണന്‍ (ജേക്കബിന്റെ സ്വര്‍ഗ രാജ്യം), ഗായകന്‍: സൂരജ് സന്തോഷ് (തനിയെ മിഴികള്‍.. (ഗപ്പി), ഗായിക: ചിത്ര (കാടണയും.. (പുലിമുരുകന്‍), സംഗീത സംവിധായകന്‍: ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം), ഗാനരചന: സന്തോഷ് വര്‍മ (പൂക്കള്‍.. ആക്ഷന്‍ ഹീറോ ബിജു), കോമഡി: ജോജു ജോര്‍ജ് (ആക്ഷന്‍ ഹീറോ ബിജു).

സിമ അവാര്‍ഡ്: തമിഴിലും മലയാളത്തിലും മികച്ച നടി നയന്‍താര; മോഹന്‍ലാല്‍ നടന്‍, മികച്ച സംവിധായകന്‍ വൈശാഖ്

Keywords:  Kerala, Gulf, news, Award, Entertainment, Top-Headlines, Malayalam, Cinema, SIIMA 2017: Nayanthara win top honours, Mohan Lal gets best actor award.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia